Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Traffic Congestion

Idukki

മൂ​ന്നാ​റി​ൽ പാ​ർ​ക്കിം​ഗ് തോ​ന്നും​പ​ടി; ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം

മൂ​ന്നാ​ര്‍: മൂ​ന്നാ​റി​ൽ പാ​ർ​ക്കിം​ഗ് തോ​ന്നും​പ​ടി​യാ​യ​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്നു. സ​മീ​പകാ​ല​ത്താ​യി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ ന​ട​പ്പാ​ത​ക​ള്‍ പോ​ലും കൈ​യേ​റി പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത് കാ​ൽ​ന​ട യാ​ത്ര​യും ദു​ഷ്ക​ര​മാ​ക്കു​ക​യാ​ണ്. ടൗ​ണി​ലെ സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​ന്‍, പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​ന്‍, ജി.​എ​ച്ച് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗാ​ണ് വ​ലി​യ പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ മൂ​ന്നാ​റി​ല്‍ കൂ​ടി​യ ഗ​താ​ഗ​ത ഉ​പ​ദേ​ശ​ക യോ​ഗ​ത്തി​ല്‍ എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​ത്ത​തും പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​ണ്. മൂ​ന്നാ​ര്‍ ടൗ​ണി​ലെ ഒ​രു ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ ത​ന്നെ പ​തി​ന​ഞ്ച് ഓ​ട്ടോ സ്റ്റാ​ന്‍​ഡു​ക​ളാ​ണു​ള്ള​ത്. ഇ​ത്ര​യും സ്റ്റാ​ന്‍​ഡു​ക​ളി​ലാ​യി നൂ​റു​ക​ണ​ക്കി​ന് ഓ​ട്ടോ​ക​ളു​മു​ണ്ട്. ഓ​ട്ടോ​യു​ടെ എ​ണ്ണം ഓ​രോ ദി​വ​സ​വും വ​ർ​ധി​ക്കു​ന്ന​തും പ്ര​തി​സ​ന്ധി വ​ർ​ധി​പ്പി​ക്കു​ന്നു.

ഇ​ത്ര​യും ഓ​ട്ടോ​ക​ൾ ഉ​ള്‍​ക്കൊ​ള്ളാ​നു​ള്ള സ്ഥ​ല​പ​രി​മി​തി ത​ന്നെ​യാ​ണ് കാ​ര​ണം. സ്റ്റാ​ന്‍​ഡു​ക​ളി​ല്‍ നി​ര്‍​ത്തി​യ​തി​നു ശേ​ഷം ഓ​ട്ടം പോ​കാ​തെ ദീ​ര്‍​ഘ​നേ​രം ഓ​ട്ടോ​ക​ള്‍ നി​ര്‍​ത്തി​യി​ടു​ന്ന​തും നി​ര​വ​ധി ആ​ക്ഷേ​പ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്.

പ​രാ​തി ഉ​യ​ര്‍​ന്ന​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്നാ​ര്‍ സ്‌​റ്റേ​ഷ​നി​ലെ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്നാ​ര്‍ ടൗ​ണി​ലെ വി​വി​ധ സ്റ്റാ​ന്‍​ഡു​ക​ളി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

District News

ഗ​താ​ഗ​തക്കു​രു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടി കാ​യം​കു​ളം പ​ട്ട​ണം

കാ​യം​കു​ളം: ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ കാ​യം​കു​ളം പ​ട്ട​ണ​ത്തി​ൽ ആ​വി​ഷ്ക​രി​ച്ച ഗ​താ​ഗ​ത പ​രി​ഷ്കാ​ര​ങ്ങ​ൾ ഫ​ലം കാ​ണാ​തെ പേ​രി​ൽ ഒ​തു​ങ്ങി. കാ​ര്‍​ത്തി​ക​പ്പ​ള്ളി ത​ഹ​സി​ല്‍​ദാ​ര്‍ ക​ണ്‍​വീ​ന​റാ​യു​ള്ള ക​മ്മി​റ്റി​യു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​മ്പ് പ​ട്ട​ണ​ത്തി​ൽ ഗ​താ​ഗ​ത പ​രി​ഷ്‌​കാ​രം ന​ട​പ്പി​ലാ​ക്കി​യ​ത്, എ​ന്നാ​ൽ ഇ​ത് ഫ​ലം ക​ണ്ടി​ല്ലെ​ന്നു​മാ​ത്ര​മ​ല്ല കു​രു​ക്ക് അ​ഴി​യാ​തെ പ​ട്ട​ണം ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ വീ​ർ​പ്പ് മു​ട്ടു​ക​യാ​ണ്. ഓ​ണ​ത്തി​ന് ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തും കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​യാ​തെ വ​രി​ക​യാ​ണ്. ലി​ങ്ക് റോ​ഡി​ലാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്ക് കൂ​ടു​ത​ലു​ള്ള​ത്. കാ​യം​കു​ളം കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റേ​ഷ​ന്‍ ജം​ഗ്ഷ​ൻ മു​ത​ല്‍ കോ​ട​തി റോ​ഡ്- പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍​ഡ് ഉ​ള്‍​പ്പെ​ടെ മെ​യി​ൻ റോ​ഡു​വ​രെ​യും ലി​ങ്ക് റോ​ഡ്, പാ​ര്‍​ക്ക് ജം​ഗ്ഷ​ൻ മു​ത​ല്‍ വ​ട​ക്കോ​ട്ട് മേ​ട​മു​ക്കു​വ​രെ​യും വ​ണ്‍​വേ സം​വി​ധാ​നം ആ​യി​രു​ന്നു പ്ര​ധാ​ന പ​രി​ഷ്‌​കാ​രം.

ലി​ങ്ക് റോ​ഡി​ന്‍റെ പ​ടി​ഞ്ഞാ​റു​ഭാ​ഗം, ലി​ങ്ക് റോ​ഡി​ല്‍​നി​ന്ന് കി​ഴ​ക്കോ​ട്ടു​ള്ള റോ​ഡി​ന്‍റെ വ​ല​തു​വ​ശം, മെ​യി​ൻ റോ​ഡി​ന്‍റെ പ​ടി​ഞ്ഞാ​റു​ഭാ​ഗം, പാ​ര്‍​ക്ക് ജം​ഗ്ഷ​നി​ൽ​നി​ന്ന് മേ​ട​മു​ക്കു​വ​രെ​യു​ള്ള റോ​ഡി​ന്‍റെ ഇ​ട​തു​വ​ശം, മു​ക്ക​വ​ല വ​രെ​യു​ള്ള റോ​ഡി​ന്‍റെ കി​ഴ​ക്കു​വ​ശം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മാ​ത്രം പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കാ​നും പോ​ലീ​സ് സ്റ്റേ​ഷ​ന്‍ മു​ത​ല്‍ വ​ട​ക്കോ​ട്ടു​ള്ള റോ​ഡി​ല്‍ പാ​ർ​ക്കിം​ഗ് നി​രോ​ധി​ക്കാ​നു​മാ​യി​രു​ന്നു തീ​രു​മാ​നം.

തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്ന​തി​നു പോ​ലീ​സ് തു​ട​ക്ക​ത്തി​ല്‍ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചെ​ങ്കി​ലും പി​ന്നീ​ട് കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നാ​ണ് ഉ​യ​രു​ന്ന ആ​ക്ഷേ​പം. ഓ​രോ റോ​ഡി​ലും കൃ​ത്യ​മാ​യി പാ​ർ​ക്കിം​ഗ് ഏ​രി​യ നി​ശ്ച​യി​ച്ചു ന​ല്‍​കാ​തെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​ന് പി​ഴ ഈ​ടാ​ക്കി ത​ടി​ത​പ്പു​ന്ന സ​മീ​പ​ന​മാ​ണ് പോ​ലീ​സ് പ​ല​പ്പോ​ഴും സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്.

ടീം ​ചാ​രി​റ്റി ഡി​വൈ​എ​സ്പി​ക്കു നി​വേ​ദ​നം ന​ൽ​കി

കാ​യം​കു​ളം: ന​ഗ​ര​ത്തി​ൽ രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് അ​ടി​യ​ന്ത​ര​മാ​യി ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ടീം ​ചാ​രി​റ്റി ഭാ​ര​വാ​ഹി​ക​ൾ കാ​യം​കു​ളം ഡി​വൈ​എ​സ്പി​ക്കു നി​വേ​ദ​നം ന​ൽ​കി.

കാ​യം​കു​ളം മു​നി​സി​പ്പ​ൽ റോ​ഡ്, റെ​യി​ൽ​വേ ഓ​വ​ർ​ബ്രി​ഡ്ജ് റോ​ഡ്, മാ​ർ​ക്ക​റ്റ് റോ​ഡ്, ലി​ങ്ക് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ദി​വ​സേ​ന ഉ​ണ്ടാ​കു​ന്ന ഗ​താ​ഗ​ത ത​ട​സം യാ​ത്ര​ക്കാ​രേ​യും വ്യാ​പാ​രി​ക​ളെ​യും ഒ​രു​പോ​ലെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന​താ​യി നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ടീം ​ചാ​രി​റ്റി പ്ര​സി​ഡ​ന്‍റ് ഷ​ഫീ​ഖ്, സെ​ക്ര​ട്ട​റി അ​ബു ജ​ന​ത കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ.​എ​ച്ച്.​എം. ഹു​സൈ​ൻ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.

 

കാ​യം​കു​ളം ന​ഗ​ര​ത്തി​ലെ വ​ഴി​യോ​രക്ക​ച്ച​വ​ടം ഒ​ഴി​വാ​ക്കും: ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ

കാ​യം​കു​ളം: ന​ഗ​ര​ത്തി​ലെ ടി​ബി റോ​ഡ്, ലി​ങ്ക് റോ​ഡ്, മെ​യി​ൻ റോ​ഡ്, കോ​ട​തി റോ​ഡ് ഭാ​ഗ​ങ്ങ​ളി​ൽ ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ച്ച് ന​ട​ത്തി​വ​രു​ന്ന വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​വാ​ക്കു​വാ​ൻ ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പോ​ലീ​സി​നും നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ചെ​യ​ർ​മാ​ർ ശ​ര​ത് ലാ​ൽ അ​റി​യി​ച്ചു.

ഈ ​റോ​ഡു​ക​ളി​ൽ വാ​ഹ​ന പാ​ർ​ക്കിം​ഗ് ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ​യും പോ​ലീ​സ് കേ​സെ​ടു​ക്കും. ഓ​ണ​ത്തി​ര​ക്കി​ൽ ഗു​രു​ത​ര​മാ​യ ഗ​താ​ഗ​തക്കു​രു​ക്കാ​ണ് ടൗ​ണി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

District News

തു​റ​വൂ​ർ-​ആ​ന​പ്പാ​റ റൂ​ട്ടി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ

അ​ങ്ക​മാ​ലി : തു​റ​വൂ​ർ-​ആ​ന​പ്പാ​റ റൂ​ട്ടി​ൽ ഗ​താ​ഗ​ത​കു​രു​ക്ക് പ​തി​വാ​കു​ന്നു. തു​റ​വൂ​ർ ജം​ഗ്ഷ​ൻ മു​ത​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് വ​രെ​യു​ള്ള പ്ര​ദേ​ശ​ത്താ​ണ് ഗ​താ​ഗ​ത​കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, അ​ക്ഷ​യ​കേ​ന്ദ്രം, സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, സെ​ന്‍റ് അ​ഗ​സ്റ്റി​ൻ പ​ള്ളി, പാ​രി​ഷ് ഹാ​ൾ, റൈ​സ് മി​ല്ലു​ക​ൾ, മൂ​ക്ക​ന്നൂ​ർ, ദേ​വ​ഗി​രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന റോ​ഡാ​ണി​ത്.

അ​മി​ത​ഭാ​രം ക​യ​റ്റി വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത സ​ഞ്ചാ​ര​മാ​ണ് ഗ​താ​ഗ​ത കു​രു​ക്കി​ന് പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. രാ​വി​ലെ 5.30 മു​ത​ൽ രാ​ത്രി വ​രെ ലോ​റി​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും ഇ​ത് ദു​രി​തം തീ​ർ​ക്കു​ന്നു.
സ്‌​കൂ​ൾ സ​മ​യ​ങ്ങ​ളി​ലും നി​യ​മം തെ​റ്റി​ച്ച് ചി​ല ലോ​റി​ക​ൾ ഇ​തു​വ​ഴി ഓ​ടു​ന്നു​ണ്ട്. ക​ണ്ടെ​യ്ന​ർ ലോ​റി ഉ​ൾ​പ്പെ​ടെ അ​രി മി​ല്ലു​ക​ളി​ലേ​ക്കു​ള്ള വ​ലി​യ ലോ​റി​ക​ളും ക​ട​ന്നു പോ​കു​ന്ന റോ​ഡാ​ണി​ത്. കാ​ന ഇ​ല്ലാ​ത്ത​തി​നാ​ൽ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് ന​ട​ക്കാ​ൻ ഇ​ട​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.

മ​ഞ്ഞ​പ്ര ഭാ​ഗ​ത്ത് നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഈ ​റൂ​ട്ടി​ലേ​ക്ക് തി​രി​യു​ന്ന​തി​നും ഈ ​റൂ​ട്ടി​ൽ നി​ന്നും മ​ഞ്ഞ​പ്ര റോ​ഡി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നും എ​റെ പ്ര​യാ​സ​പ്പെ​ടു​ന്നു. ഈ ​റൂ​ട്ടി​ൽ ത​ന്നെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പം ഭാ​രം ക​യ​റു​ന്ന ഓ​ട്ടോ​ക​ളു​ടെ സ്‌​റ്റാ​ൻ​ഡും ഉ​ണ്ട്.

District News

കാ​ട്ടാ​ക്ക​ട​യെ മേഖലയിൽ ഗ​താ​ഗ​ത​കു​രു​ക്ക് രൂക്ഷം: ന​ട​പ​ടി​യില്ലെന്ന് ആക്ഷേപം

കാ​ട്ടാ​ക്ക​ട: ഓ​ണ​മെ​ത്തി​യ​തോ​ടെ കാ​ട്ടാ​ക്ക​ട​യെ വ​ല​ച്ച് ഗ​താ​ഗ​ത​ക്കു​രു​ക്ക്. ത​ല​ങ്ങും വി​ല​ങ്ങും നോ ​പാ​ർ​ക്കിം​ഗ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും നി​യ​ന്ത്ര​ണം കാ​റ്റി​ൽ​പ്പ​റ​ത്തി​യു​ള്ള പാ​ർ​ക്കിം​ഗാ​ണ് വി​ല്ല​നാ​കു​ന്ന​ത്.

കാ​ട്ടാ​ക്ക​ട പ​ട്ട​ണ​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര ഇ​പ്പോ​ൾ ഒ​ച്ചി​ഴ​യും വേ​ഗ​ത്തി​ലാ​ണ്. അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് നി​യ​ന്ത്രി​ക്കാ​നും ആ​ളി​ല്ല. വീ​തി കു​റ​ഞ്ഞ റോ​ഡു​ക​ളാ​ണ് കാ​ട്ടാ​ക്ക​ട​യി​ലു​ള്ള​ത്. ആ ​റോ​ഡി​ലാ​ണ് അ​ന​ധി​കൃ​ത നി​ർ​മാ​ണ​വും കൈ​യേ​റ്റ​വു​മു​ള്ള​ത്.

പ​ല​പ്പോ​ഴും ഗ​താ​ഗ​ത​ക്കു​രു​ക്ക് ച​ർ​ച്ച​ചെ​യ്യാ​ൻ കാ​ട്ടാ​ക്ക​ട, പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തു​ക​ളും പോ​ലീ​സും സം​യു​ക്ത​മാ​യി യോ​ഗ​ങ്ങ​ൾ ചേ​രാ​റു​ണ്ടെ​ങ്കി​ലും തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​കാ​റി​ല്ല. ജി​ല്ലാ ഭ​ര​ണ​കൂ​ടം ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ മേ​ഖ​ല​യി​ൽ ന​ട​പ്പാ​ക്കി​യെ​ങ്കി​ലും അ​തെ​ല്ലാം പ്ര​ഖ്യാ​പി​ച്ച​തി​നേ​ക്കാ​ൾ വേ​ഗ​ത്തി​ൽ വി​സ്മൃ​തി​യി​ലാ​യി.

ജം​ഗ്ഷ​ൻ വി​ക​സ​ന​ത്തി​നാ​യി ഏ​താ​ണ്ട് 50 കോ​ടി രൂ​പ വ​രെ അ​നു​വ​ദി​ച്ച​താ​ണ്. പ​ദ്ധ​തി​യു​ടെ പാ​ളി​ച്ച​മൂ​ലം ആ ​പ​ണ വും ​വെ​ള്ള​ത്തി​ലാ​യി. യു​ഡി​എ​ഫ് ഭ​ര​ണ കാ​ല​ത്ത് എം.​കെ. മു​നീ​റാ​ണ് പ​ദ്ധ​തി​ക്കാ​യി ത​റ​ക്ക​ല്ലി​ട്ട​തും പ​ണി തു​ട​ങ്ങി​യ​തും. എ​ന്നാ​ൽ പ​ണി​ക​ൾ എ​ങ്ങു​മെ ത്തി​യി​ല്ല. റോ​ഡു​ക​ൾ വീ​തി കൂ​ട്ടു​ക, പാ​ർ​ക്കിം​ഗ്, ട്രാ​ഫി​ക്ക് സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കു​ക തു​ട​ങ്ങി നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് വി​ഭാ വ​നം ചെ​യ്തി​രു​ന്ന​തെ​ങ്കി​ലും ഒ​ന്നും ന​ട​ന്നി​ല്ല. അ​ടു​ത്ത​കാ​ല​ത്ത് പോ​ലീ​സും വ്യാ​പാ​രി​ക​ളും വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും സം​യു​ക്ത​മാ​യി നോ ​പാ​ർ​ക്കിം​ഗ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച് നി​യ​ന്ത്ര​ണ​വും ക്ര​മീ​ക​ര​ണ​വും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. മാ​ർ​ക്ക​റ്റ് റോ​ഡി​ൽ മു​ത്താ​ര​മ്മ​ൻ ക്ഷേ​ത്രം മു​ത​ൽ ഗു​രു​മ​ന്ദി​രം വ​രെ ഇ​ട​തു​വ​ശ​ത്ത് നോ ​പാ​ർ​ക്കിം​ഗും വ​ല​തു​വ​ശ​ത്ത് പാ​ർ​ക്കിം​ഗു​മാ​ണ് ഒ​രു​ക്കി​യ​ത്. ആ​ദ്യ ഒ​രാ​ഴ്ച സം​വി​ധാ​ന​ത്തോ​ട് സ​ഹ​ക​രി​ക്കാ​ത്ത​വ​രി​ൽ നി​ന്ന് പോ​ലീ​സ് പി​ഴ​യും ഈ​ടാ​ക്കി. എ​ന്നാ​ൽ ഇ​പ്പോ​ൾ അ​തും നി​ല​ച്ചു. ഓ​ണ​ത്തി​ര​ക്കാ​യ​തോ​ടെ മേ​ഖ​ല​യി​ൽ ഗ​താ​ഗ​ത ത​ട​സം രൂ​ക്ഷ​വു​മാ​യി.

District News

പാ​ലാ​രി​വ​ട്ട​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ

കൊ​ച്ചി: മെ​ട്രോ നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ് അ​ട​ച്ചു​കെ​ട്ടി​യ​തു കാ​ര​ണം ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യെ​ന്ന പ​രാ​തി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​ന് ട്രാ​ഫി​ക് അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​റെ നി​യോ​ഗി​ച്ച് സ്ഥ​ല​പ​രി​ശോ​ധ​ന​യും അ​ന്വേ​ഷ​ണ​വും ന​ട​ത്ത​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.
പ​രി​ശോ​ധ​ന​യ്ക്ക് മു​മ്പ് കെ​എം​ആ​ർ​എ​ൽ എം​ഡി ക്ക് ​നോ​ട്ടീ​സ് ന​ൽ​ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി​വി​ധ ഏ​ജ​ൻ​സി​ക​ളു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പു സ​ഹി​തം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ക​മ്മീ​ഷ​ൻ ഓ​ഫീ​സി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം.

പാ​ലാ​രി​വ​ട്ടം മേ​ഖ​ല​യി​ലെ ട്രാ​ഫി​ക് കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ കെ.​എം.​ആ​ർ.​എ​ൽ എം.​ഡി​യും സ​മ​ർ​പ്പി​ക്ക​ണം. മെ​ട്രോ ജോ​ലി​ക​ളു​ടെ പു​രോ​ഗ​തി സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണ​വും സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

District News

ഓ​ണ​ത്തി​ര​ക്ക് തു​ട​ങ്ങും മു​മ്പേ കാ​ഞ്ഞ​ങ്ങാ​ട്ട് ഗ​താ​ഗ​ത​ക്കു​രു​ക്കേ​റു​ന്നു

കാ​ഞ്ഞ​ങ്ങാ​ട്: ഓ​ണ​ത്തി​ര​ക്ക് തു​ട​ങ്ങു​ന്ന​തി​നു മു​മ്പു​ത​ന്നെ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കേ​റു​ന്നു. നോ​ർ​ത്ത് കോ​ട്ട​ച്ചേ​രി മു​ത​ൽ പു​തി​യ​കോ​ട്ട വ​രെ​യു​ള്ള ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം ഇ​പ്പോ​ൾ ഉ​ച്ച​സ​മ​യ​ത്തു​പോ​ലും വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര​യാ​ണ്. രാ​വി​ലെ​യും വൈ​കി​ട്ടും സ്കൂ​ൾ-​കോ​ള​ജ് സ​മ​യ​ങ്ങ​ളി​ൽ ഇ​ത് ഇ​ര​ട്ടി​യാ​കു​ന്നു.

മ​ഴ ചെ​റു​താ​യൊ​ന്നു മാ​റി​നി​ന്ന​തോ​ടെ ആ​ളു​ക​ളും വാ​ഹ​ന​ങ്ങ​ളും ന​ഗ​ര​ത്തി​ൽ കൂ​ടു​ത​ലാ​യി ഇ​റ​ങ്ങാ​ൻ തു​ട​ങ്ങി​യ​താ​ണ് ആ​ഴ്ച​യു​ടെ തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​യ​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഓ​ണ​ത്തി​ര​ക്കേ​റു​ന്ന​തോ​ടെ ഇ​ത് അ​ധി​ക​രി​ക്കാ​നാ​ണ് സാ​ധ്യ​ത. നേ​ര​ത്തേ ടാ​റിം​ഗ് ഇ​ള​കി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ന​ഗ​ര​പാ​ത​ക​ളി​ൽ മ​ഴ​യെ​ത്തു​ട​ർ​ന്ന് അ​ങ്ങി​ങ്ങാ​യി ആ​ഴ​മു​ള്ള കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​തും വാ​ഹ​ന​യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു. ഓ​ണ​ക്കാ​ല​ത്ത് തി​ര​ക്കൊ​ഴി​വാ​ക്കു​ന്ന​തി​നാ​യി ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

വെ​ള്ളാ​യി​പ്പാ​ലം-​നോ​ർ​ത്ത് കോ​ട്ട​ച്ചേ​രി റോ​ഡി​ലൂ​ടെ​യും ടൗ​ൺ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് ശ്രീ​കൃ​ഷ്ണ​മ​ന്ദി​രം വ​ഴി പു​തി​യ​കോ​ട്ട​യി​ലേ​ക്കു​ള്ള റോ​ഡി​ലൂ​ടെ​യും ചെ​റി​യ വാ​ഹ​ന​ങ്ങ​ളെ തി​രി​ച്ചു​വി​ട​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

District News

ക​ള​മ​ശേ​രി​യി​ലെ ഗ​താ​ഗ​തക്കുരു​ക്കി​ന് പ​രി​ഹാ​രം നി​ർ​ദേ​ശി​ച്ച് മ​ന്ത്രി വി.​ഇ. അ​ബ്ദു​ൾ ഗ​ഫൂ​ർ

ക​ള​മ​ശേ​രി: ക​ള​മ​ശേ​രി ദേ​ശീ​യ​പാ​ത​യി​ൽ മു​ട്ടം മു​ത​ൽ ഇ​ട​പ്പ​ള്ളി ബൈ​പ്പാ​സ് ജം​ഗ്ഷ​ൻ വ​രെ​യു​ള്ള റോ​ഡി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു വെ​ച്ച് മ​ന്ത്രി വി. ​ഇ. അ​ബ്ദു​ൾ ഗ​ഫൂ​ർ. ജ​ന​പ്ര​തി​നി​ധി​ക​ളും വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​ൻ മ​ന്ത്രി പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച​ത്. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം എ​ന്ന നി​ല​യി​ൽ ദേ​ശീ​യ​പാ​ത​യി​ലെ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന് മു​ക​ളി​ൽ രൂ​പ​പ്പെ​ട്ട കു​ഴി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി അ​ട​ച്ച് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​നും കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യാ​ൽ ഉ​ട​നെ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​നും മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി,

ആ​ലു​വ ഭാ​ഗ​ത്തു​നി​ന്നും ദേ​ശീ​യ​പാ​ത​യി​ലൂ​ടെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ആ​ര്യാ​സ് ജം​ഗ്ഷ​നി​ൽ നി​ന്നും പ​ഴ​യ ദേ​ശീ​യ​പാ​ത വ​ഴി തി​രി​ച്ചു വി​ടു​ന്ന​തും എ​ൻ​എ​ഡി, എ​ച്ച്എം​ടി റോ​ഡു​ക​ളി​ൽ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​ഴ​യ ദേ​ശീ​യ​പാ​ത​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തോ​ടെ അ​നു​ഭ​വ​പ്പെ​ടു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നും മു​ന്നോ​ടി​യാ​യി പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ദേ​ശീ​യ​പാ​ത​യി​ലെ ആ​ര്യാ​സ് ജം​ഗ്ഷ​നി​ലെ​യും ടി​വി​എ​സ് ജം​ഗ്ഷ​നി​ലെ​യും സി​ഗ്ന​ലു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ച് ആ​ലു​വ​യി​ൽ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് ഹൈ​വേ വ​ഴി പോ​കു​ന്ന​തി​നും ആ​ലു​വ​യി​ൽ നി​ന്ന് വ​രു​ന്ന ബ​സു​ക​ൾ ഈ ​ര​ണ്ട് സി​ഗ്ന​ലു​ക​ളി​ലും ഫ്രീ ​ലെ​ഫ്റ്റ് പോ​കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ട്രാ​ഫി​ക് വി​ഭാ​ഗ​ത്തി​ന് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

കൂ​ടാ​തെ എ​റ​ണാ​കു​ള​ത്തു​നി​ന്ന് വ​രു​ന്ന ബ​സു​ക​ളും മെ​ഡി​ക്ക​ൽ കോ​ള​ജ് ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ളും ആ​ര്യാ​സ് ജം​ഗ്ഷ​നി​ലെ സി​ഗ്ന​ലി​ൽ എ​ത്തി സി​ഗ്ന​ൽ ക​ട്ട് ചെ​യ്ത് പ​ഴ​യ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ എ​ച്ച്എം​ടി ജം​ഗ്ഷ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​വു​ന്ന​താ​ണ്.

District News

ഗ​താ​ഗ​ത​ക്കു​രു​ക്ക്: ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി ചേ​ര്‍​ന്നു

തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ​യി​ല്‍ ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി​യോ​ഗം ചേ​ര്‍​ന്നു. ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബി​റ ജ​ലീ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. പോ​ലീ​സ്, മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍, റ​വ​ന്യൂ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍​ക്കു പു​റ​മേ ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​രും, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രും കൗ​ണ്‍​സി​ല​ര്‍​മാ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

ട്രാ​ഫി​ക് റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി തീ​രു​മാ​ന​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്ന് വി​മ​ര്‍​ശ​നം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് ചീ​ഫ് വി​പ്പി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ യോ​ഗം ചേ​ര്‍​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളി​ല്‍ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും എ​ന്നാ​ല്‍, ഫ​ണ്ടി​ല്ലാ​ത്ത​ത് പ്ര​തി​സ​ന്ധി​യാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ന്‍ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.

ഗ​താ​ഗ​ത​കു​രു​ക്ക് രൂ​ക്ഷ​മാ​യ ഇ​ടു​ക്കി റോ​ഡി​ല്‍ സെ​ന്‍റ് മേ​രീ​സ് ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തെ ക​മാ​നം മാ​റ്റാ​ന്‍ പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ല. ഇ​തി​നാ​യി ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യെ​ങ്കി​ലും ആ​രും ഏ​റ്റെ​ടു​ക്കു​ന്നി​ല്ലാ​ത്ത​തി​നാ​ല്‍ റ​ണ്ണിം​ഗ് കോ​ണ്‍​ട്രാ​ക്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പൊ​ളി​ക്ക​ണ​മെ​ന്നും ഇ​തി​നാ​യി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍​ക്ക് പ്രൊ​പ്പോ​സ​ല്‍ ന​ല്‍​കി​യ​താ​യും ഇ​വ​ര്‍ പ​റ​ഞ്ഞു.
മോ​ര്‍ ജം​ഗ്ഷ​നി​ലെ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ സ്ലാ​ബ് മാ​റ്റി​യി​ടാ​ന്‍​പോ​ലും വൈ​കി​യ​ത് പ​ണ​മി​ല്ലാ​ത്ത​തി​നാ​ലാ​ണെ​ന്നാ​ണ് പി​ഡ​ബ്ല്യു​ഡി പ​റ​യു​ന്ന​ത്. ന​ഗ​ര​ത്തി​ല്‍ ഗ​താ​ഗ​ത​പ​രി​ഷ്‌​ക​ര​ണം ന​ട​പ്പാ​ക​ണ​മെ​ങ്കി​ല്‍ 35 ല​ക്ഷം​രൂ​പ ചെ​ല​വാ​കു​മെ​ന്നാ​ണ് വ​കു​പ്പി​ന്‍റെ വാ​ദം. ഓ​ട ശു​ചീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നീ​ക്കി​യ​സ്ലാ​ബു​ക​ള്‍ പു​നഃ​സ്ഥാ​പി​ക്കാ​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യും ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ര്‍ യോ​ഗ​ത്തി​ല്‍ ഉ​ന്ന​യി​ച്ചു.

വൈ​ദ്യു​തി വ​കു​പ്പാ​ക​ട്ടെ യോ​ഗ​ത്തി​ല്‍ പ്ര​തി​നി​ധി​യെ അ​യ​ച്ചി​ല്ല. റോ​ഡ​രി​കി​ലു​ള്ള അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ വൈ​ദ്യു​തി പോ​സ്റ്റു​ക​ള്‍ മാ​റ്റ​ണ​മെ​ന്ന​ത് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ ക​ഴി​ഞ്ഞ​മാ​സം 11ന് ​ന​ട​ന്ന യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​ചെ​യ്ത​താ​ണെ​ങ്കി​ലും ഇ​തി​ന്‍റെ തു​ട​ര്‍​ന​ട​പ​ടി വി​ശ​ദീ​ക​രി​ക്കാ​ന്‍ പോ​ലും ആ​രും എ​ത്തി​യി​ല്ല. ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​പ്ര​ശ്‌​ന​ങ്ങ​ള്‍ കു​റ​യ്ക്കു​ന്ന​തി​നാ​യി വി​വി​ധ നി​ര്‍​ദേ​ശ​ങ്ങ​ളും യോ​ഗ​ത്തി​ല്‍ ഉ​യ​ര്‍​ന്നു​വ​ന്നു.

തൊ​ടു​പു​ഴ മു​ട്ടം റോ​ഡി​ല്‍ സി​റ്റി സ​ര്‍​വീ​സ് പ​രി​ഗ​ണി​ക്കും. വെ​ങ്ങ​ല്ലൂ​രി​ല്‍ ട്രാ​ഫി​ക് സി​ഗ്‌​ന​ലി​ന്‍റെ സ​മ​യ​ദൈ​ര്‍​ഘ്യം കു​റ​ഞ്ഞ​ത് പ​രി​ശോ​ധി​ക്കും. ന്യൂ​മാ​ന്‍ കോ​ള​ജ് ജം​ഗ്ഷ​നി​ലും വെ​ങ്ങ​ല്ലൂ​ര്‍ ബ്രാ​ഹ്മി​ണ്‍​സ് ജം​ഗ്ഷ​നി​ലും വേ​ഗ​നി​യ​ന്ത്ര​ണ​ത്തി​നാ​യി റം​ബി​ള്‍ സ്ട്രി​പ്പ് സ്ഥാ​പി​ക്കും, ന​ഗ​ര​ത്തി​ലെ സീ​ബ്രാ​ലൈ​നു​ക​ള്‍ തെ​ളി​ക്കും, ഇ​ടു​ക്കി റോ​ഡി​ലെ ബ​സ് സ്റ്റോ​പ്പ് നി​ല​വി​ലു​ള്ള സ്ഥ​ല​ത്തു​നി​ന്നു മു​ന്നോ​ട്ടു മാ​റ്റി​സ്ഥാ​പി​ക്കും എ​ന്നി​വ​യാ​ണ് യോ​ഗ​ത്തി​ലെ‍​ടു​ത്ത തീ​രു​മാ​ന​ങ്ങ​ള്‍.

District News

തു​രു​ത്തി-​മു​ള​യ്ക്കാംതു​രു​ത്തി-​വാ­​ല​ടി റൂ​ട്ടി​ല്‍ യാ​ത്രാ​ക്ലേ​ശം​ രൂ​ക്ഷം

ച​ങ്ങ​നാ​ശേ​രി: തു​രു​ത്തി-​മു​ള​യ്ക്കാം​തു​രു​ത്തി-​വാ​ല​ടി റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ലു​ങ്കു​ക​ളു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി​ട്ടും കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ചി​ല്ല. പ്ര​ദേ​ശ​ത്ത് യാ​ത്രാ​ക്ലേ​ശം അ​തി​രൂ​ക്ഷം. വാ​ല​ടി ഒ​ന്നാം​ക​ലു​ങ്കി​ന്‍റെ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഈ ​റൂ​ട്ടി​ലെ ഗ​താ​ഗ​തം കെ​എ​സ്ടി​പി ര​ണ്ടു​മാ​സം​മു​മ്പ് നി​രോ​ധി​ച്ച​ത്. ക​ലു​ങ്ക് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി റോ​ഡ് തു​റ​ന്ന് മ​റ്റെ​ല്ലാ വാ​ഹ​ന​ങ്ങ​ളും ഓ​ടു​ന്നു​ണ്ടെ​ങ്കി​ലും കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ ഓ​ടാ​ന്‍ തു​ട​ങ്ങി​യി​ട്ടി​ല്ല.

\കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളെ മാ​ത്രം ആ​ശ്ര​യി​ച്ച് യാ​ത്ര ചെ​യ്യു​ന്ന തോ​ട്ടു​ങ്ക​ൽ, സെ​ന്‍റ് ജൂ​ഡ് പ​ള്ളി, സെ​ന്‍റ് ജൂ​ഡ് ആ​ശു​പ​ത്രി, ശാ​സ്താ​ങ്ക​ല്‍ ക്ഷേ​ത്രം, മു​ള​യ്ക്കാം​തു​രു​ത്തി, ക​ട​മ്പാ​ടം ബ​ണ്ട്, അ​മ്പ​ല​ത്തി​നാ​ടി​ചി​റ ഭാ​ഗ​ങ്ങ​ളി​ലു​ള്ള വി​ദ്യാ​ര്‍​ഥി​ക​ൾ, വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ജോ​ലി​ക്കു​പോ​കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി​ക​ള്‍ തു​ട​ങ്ങി​യ നൂ​റു​ക​ണ​ക്കി​നു യാ​ത്ര​ക്കാ​രാ​ണ് ബ​സ് സ​ര്‍​വീ​സ് ഇ​ല്ലാ​ത്ത​തു​മൂ​ലം ദു​രി​ത​പ്പെ​ടു​ന്ന​ത്.

ടി​പ്പ​റു​ക​ൾ, സ്‌​കൂ​ള്‍ ബ​സു​ക​ള്‍, ഓ​ട്ടോ​ക​ൾ, ടൂ​റി​സ്റ്റ്ബ​സു​ക​ള്‍ തു​ട​ങ്ങി​യ​ വാ​ഹ​ന​ങ്ങ​ളൊ​ക്കെ ഈ ​റൂ​ട്ടി​ല്‍ സ​ഞ്ച​രി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ എ​ന്തു ത​ട​സ​മാ​ണെ​ന്ന ചോ​ദ്യ​മാ​ണ് നാ​ട്ടു​കാ​ര്‍ ഉ​യ​ര്‍​ത്തു​ന്ന​ത്.

തു​രു​ത്തി-​മു​ള​യ്ക്കാം​തു​രു​ത്തി റോ​ഡി​ന്‍റെ ഡി​ജി​ബി​എം ടാ​റിം​ഗ് നേ​ര​ത്തേപൂ​ര്‍​ത്തി​യാ​യി​രു​ന്നു. ഇ​ത്ര​യും ഭാ​ഗ​ത്ത് വൈ​ദ്യു​തി പോ​സ്റ്റു​ക​ള്‍ മാ​റ്റു​ന്ന ജോ​ലി​ക​ളും ന​ട​ന്നു​വ​രി​ക​യാ​ണ്. മു​ള​യ്ക്കാം​തു​രു​ത്തി മു​ത​ല്‍ വാ​ല​ടി- കി​ട​ങ്ങ​റ​വ​രെ റോ​ഡ് നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ബ​സു​ക​ള്‍ ഓ​ടു​ന്ന​ത് പ​റാ​ൽ-കു​മ​ര​ങ്ക​രി- വാ​ല​ടി​വ​ഴി

വാ​ല​ടി ഒ​ന്നാം​ക​ലു​ങ്ക് അ​ട​ച്ച​തി​നെ തു​ട​ര്‍​ന്ന് ച​ങ്ങ​നാ​ശേ​രി​യി​ല്‍ നി​ന്നു​ള്ള നാ​ല് ബ​സു​ക​ള്‍ എ​ട്ട് ട്രി​പ്പ് വീ​തം ച​ങ്ങ​നാ​ശേ​രി മാ​ര്‍​ക്ക​റ്റ്, പ​റാ​ൽ, കു​മ​ര​ങ്ക​രി, വാ​ല​ടി​വ​ഴി കൃ​ഷ്ണ​പു​രം കാ​വാ​ലം റൂ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ക്കാ​ല​മാ​യി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. വാ​ഹ​ന​ത്തി​ര​ക്കു​ള്ള ച​ങ്ങ​നാ​ശേ​രി മാ​ര്‍​ക്ക​റ്റി​ലൂ​ടെ ബ​സു​ക​ള്‍ സ​ഞ്ച​രി​ക്കു​ന്ന​ത് ഗ​താ​ഗ​ത​ക്കു​രു​ക്കി​നും സ​മ​യ​ന​ഷ്‌​ട​ത്തി​നു​മി​ട​യാ​ക്കു​ന്നു​ണ്ട്. മു​ള​യ്ക്കാം​തു​രു​ത്തി-​തു​രു​ത്തി​വ​ഴി ബ​സ് സ​ര്‍​വീ​സ് ഇ​ല്ലാ​ത്ത​തു​മൂ​ലം കാ​വാ​ലം, വാ​ല​ടി ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നും കോ​ട്ട​യ​ത്തേ​ക്കു പോ​കേ​ണ്ട യാ​ത്ര​ക്കാ​ര്‍ ച​ങ്ങ​നാ​ശേ​രി​യി​ല്‍ എ​ത്തി​യ​ശേ​ഷ​മാ​ണ് കോ​ട്ട​യ​ത്തേ​ക്കു പോ​കു​ന്ന​ത്.

ച​ങ്ങ​നാ​ശേ​രി​യി​ല്‍നി​ന്നു രാ​വി​ലെ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലും ഓ​രോ ട്രി​പ്പ് ബ​സ് മു​ള​യ്ക്കാം​തു​രു​ത്തി​വ​രെ സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ഈ ​സ​ര്‍​വീ​സു​ക​ള്‍ യാ​ത്രാ​ദു​രി​ത​ത്തി​നു പ​രി​ഹാ​ര​മാ​കു​ന്നി​ല്ല.

കോ​ട്ട​യം ഡി​പ്പോ​യി​ല്‍ നി​ന്നും രാ​വി​ലെ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലും തു​രു​ത്തി-മു​ള​യ്ക്കാം​തു​രു​ത്തി​വ​ഴി കാ​വാ​ല​ത്തേ​ക്ക് ബ​സ് സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്നു. റോ​ഡ് നി​ര്‍​മാ​ണ​ത്തെ തു​ട​ര്‍​ന്ന് നി​ര്‍​ത്തിവ​ച്ചി​രി​ക്കു​ക​യാ​ണ്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ച​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​നു​മ​തി ന​ൽ​കി​യാ​ൽ ഉ​ട​ൻ ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്കും എന്നാണ് കെഎസ് ആർടി സിയുടെ വിശദീകരണം.
ച​ങ്ങ​നാ​ശേ​രി​യി​ലനിന്നും രാ​ത്രി 9.30ന് ​കാ​വാ​ല​ത്തേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്ന സ്റ്റേ​ബ​സും കോ​വി​ഡി​നു​ശേ​ഷം ഓ​ടു​ന്നി​ല്ല. ഈ ​സ​ര്‍​വീ​സു​ക​ളും പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​ര്‍ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

 

District News

ക​ലു​ങ്ക് നി​ര്‍​മി​ച്ചു പോ​യി, ടാ​ര്‍ ചെ​യ്തി​ല്ല; എം​സി റോ​ഡി​ല്‍ ചൂ​ട്ടു​വേ​ലി ഭാ​ഗ​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം

കോ​​ട്ട​​യം: എം​​സി റോ​​ഡി​​ല്‍ ക​​ലു​​ങ്ക് നി​​ര്‍​മാ​​ണം പൂ​​ര്‍​ത്തി​​യാ​​യെ​​ങ്കി​​ലും റോ​​ഡ് ടാ​​ര്‍ ചെ​​യ്യാ​​ത്ത​​തി​​നാ​​ല്‍ രൂ​​ക്ഷ​​മാ​​യ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക്. എം​​സി റോ​​ഡി​​ല്‍ ചൂ​​ട്ടു​​വേ​​ലി ഭാ​​ഗ​​ത്ത് ക​​ലു​​ങ്ക് ന​​ന്നാ​​ക്കു​​ന്ന​​തി​​നാ​​യി​​ട്ടാ​​ണ് റോ​​ഡ് കു​​റു​​കെ വെ​​ട്ടി​​പ്പൊ​​ളി​​ച്ച​​ത്.

ക​​ലു​​ങ്ക് നി​​ര്‍​മാ​​ണം പൂ​​ര്‍​ത്തി​​യാ​​യെ​​ങ്കി​​ലും വെ​​ട്ടി​​പൊ​​ളി​​ച്ച ഭാ​​ഗം ടാ​​ര്‍ ചെ​​യ്തി​​ല്ല. ഇ​​തോ​​ടെ​​യാ​​ണു തി​​ര​​ക്കേ​​റി​​യ എം​​സി റോ​​ഡി​​ല്‍ വ​​ന്‍​ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് അ​​നു​​ഭ​​വ​​പ്പെ​​ട്ടു തു​​ട​​ങ്ങി​​യ​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ വെ​​ട്ടി​​പൊ​​ളി​​ച്ച ഭാ​​ഗ​​ത്ത് കോ​​ണ്‍​ക്രീ​​റ്റ് ചെ​​യ്‌​​തെ​​ങ്കി​​ലും ശ​​ക്ത​​മാ​​യ മ​​ഴ​​യ​​ത്ത് കോ​​ണ്‍​ക്രീ​​റ്റ് ഒ​​ലി​​ച്ചു പോ​​യി, വീ​​ണ്ടും കു​​ഴി​​ക​​ള്‍ രൂ​​പ​​പ്പെ​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്. അ​​റ്റ​​കു​​റ്റ​​പ്പ​​ണി ന​​ട​​ത്തി​​യ ക​​ലു​​ങ്കി​​ന്‍റെ ഭാ​​ഗ​​മാ​​ക​​ട്ടെ റോ​​ഡി​​നേ​​ക്കാ​​ള്‍ താ​​ഴ്ന്ന നി​​ല​​യി​​ലു​​മാ​​ണ്. റോ​​ഡി​​നു കു​​റു​​കെ​​യു​​ള്ള ക​​ലു​​ങ്കി​​ലാ​​ണ് അ​​റ്റ​​കു​​റ്റ​​പ്പ​​ണി ന​​ട​​ത്തി​​യ​​ത്.

റോ​​ഡി​​ന്‍റെ ഭാ​​ഗ​​ങ്ങ​​ള്‍ പൊ​​ളി​​ച്ച​​തി​​നെ​​ത്തു​​ട​​ര്‍​ന്നു ചെ​​റി​​യ ക​​ല്ലു​​ക​​ളും മ​​റ്റും അ​​വി​​ടെ ചി​​ത​​റി​​ക്കി​​ട​​ക്കു​​ക​​യാ​​ണ്. ഗ​​താ​​ക്കു​​രു​​ക്കി​​നൊ​​പ്പം ഇ​​തും ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​യാ​​ത്ര​​ക്കാ​​രെ​​യാ​​ണ് ഏ​​റെ ബു​​ദ്ധി​​മു​​ട്ടി​​ക്കു​​ന്ന​​ത്. ശ​​ക്ത​​മാ​​യ മ​​ഴ​​യു​​ള്ള​​പ്പോ​​ള്‍ റോ​​ഡി​​ലെ കു​​രു​​ക്ക് ഇ​​ങ്ങ് നാ​​ഗ​​മ്പ​​ടം വ​​രെ​​യും അ​​ങ്ങേ​​യ​​റ്റ​​ത്ത് കു​​മാ​​ര​​ന​​ല്ലൂ​​ര്‍ വ​​രെ​​യും നീ​​ളാ​​റു​​ണ്ട്. ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ള്‍ അ​​പ​​ക​​ട​​ത്തി​​ല്‍​പെ​​ടാ​​റു​​മു​​ണ്ട്. മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള ആ​​ശു​​പ​​ത്രി​​ക​​ളി​​ലേ​​ക്ക് രോ​​ഗി​​ക​​ളു​​മാ​​യി പോ​​കു​​ന്ന ആം​​ബു​​ല​​ന്‍​സു​​ക​​ള്‍ ഉ​​ള്‍​പ്പെ​​ടെ ക​​ട​​ന്നു​​പോ​​കു​​ന്ന ഈ ​​വ​​ഴി​​യി​​ല്‍ രാ​​വി​​ലെ​​യും വൈ​​കു​​ന്നേ​​ര​​വും ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് അ​​തി​​രൂ​​ക്ഷ​​മാ​​ണ്.

രാ​​വി​​ലെ ജോ​​ലി​​ക്കും മ​​റ്റു​​മാ​​യി പോ​​കു​​ന്ന​​വ​​രും വൈ​​കു​​ന്നേ​​രം തി​​രി​​കെ മ​​ട​​ങ്ങു​​ന്ന​​വ​​രും സ​​മ​​യ​​ത്ത് എ​​ത്താ​​നാ​​കാ​​തെ ബു​​ദ്ധി​​മു​​ട്ടു​​ക​​യാ​​ണ്. ദീ​​ര്‍​ഘ​​ദൂ​​ര കെ​​എ​​സ്ആ​​ര്‍​ടി​​സി ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള ബ​​സു​​ക​​ളും സ്വ​​കാ​​ര്യ​​ബ​​സു​​ക​​ളും കു​​രു​​ക്കി​​ല​​ക​​പ്പെ​​ട്ട് കി​​ട​​ക്കു​​ന്ന​​തി​​നാ​​ല്‍ കൃ​​ത്യ​​സ​​മ​​യ​​ത്ത് യ​​ഥാ​​സ്ഥ​​ല​​ത്ത് എ​​ത്താ​​നും ബു​​ദ്ധി​​മു​​ട്ടു​​ക​​യാ​​ണ്.

വെ​​ട്ടി​​പൊ​​ളി​​ച്ച റോ​​ഡ് ഭാ​​ഗം അ​​ടി​​യ​​ന്ത​​ര​​മാ​​യി ടാ​​ര്‍ ചെ​​യ്ത് ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കും അ​​പ​​ക​​ട​​സാ​​ധ്യ​​ത​​യും ഒ​​ഴി​​വാ​​ക്കാ​​ന്‍ അ​​ധി​​കൃ​​ത​​ര്‍ അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ്.

District News

ചാ​ല​ക്കു​ടി അ​ടി​പ്പാ​ത​: ഗ​താ​ഗ​തത​ട​സം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചു

ചാ​ല​ക്കു​ടി: അ​ടി​പ്പാ​ത​യി​ൽ തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന ഗ​താ​ഗ​തക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​ടി​യ​ന്തര​മാ​യി ന​ട​ത്തേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ദേ​ശീ​യ പാ​ത അ​ധി​കൃ​ത​ർ ബ​ന്ധ​പ്പെ​ട്ട ക​രാ​ർ ക​മ്പ​നി​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ക​ഴി​ഞ്ഞദി​വ​സം ന​ഗ​ര​സ​ഭ​യി​ൽ ന​ട​ന്ന സ​ർ​വ​ക​ക്ഷിയോ​ഗ​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ടി​പ്പാ​ത​യി​ൽ അ​ടി​യ​ന്തര​മാ​യി ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ടി​പ്പാ​ത​യി​ലെ ഫുട്പ്പാ​ത്ത് വീ​തി കു​റ​യ്ക്കു​ക, നാല് കോ​ർ​ണ​റി​ലും സ്ലാ​ബ് ക​ട്ട് ചെ​യ്ത് ബെ​ൽമൗ​ത്ത് ഉ​ണ്ടാ​ക്കു​ക, സ​ർ​വീ​സ് റോ​ഡി​ലെ ഡ്രെയി​നേ​ജി​ന് മു​ക​ളി​ലെ സ്ലാ​ബു​ക​ൾ താ​ഴ്‌​ത്തി സ​ർ​വീ​സ് റോ​ഡി​ന് ലെ​വ​ലി​ൽ ആ​ക്കി ബെ​ൽ മൗ​ത്ത് സൗ​ക​ര്യ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി അ​ട​യ​ന്തര​മാ​യി ന​ട​ത്തേ​ണ്ട പ്ര​വൃ​ത്തി​ക​ൾ സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.

ക​ഴി​ഞ്ഞദി​വ​സം തൃ​ശൂ​രി​ൽ മ​ന്ത്രി വി​ളി​ച്ചുചേ​ർ​ത്ത യോ​ഗ​ത്തി​ൽ അ​ടി​യ​ന്തര​മാ​യി പ്ര​വൃത്തി​ക​ൾ ചെ​യ്യ​ണ​മെ​ന്ന് സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎയും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രും ദേ​ശീ​യപാ​ത അ​ധി​കൃ​ത​രോ​ട് നേ​രി​ട്ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തിരു​ന്നു.
നേ​ര​ത്തേ അ​ടി​പ്പാ​ത നി​ർ​മാ​ണം ന​ട​ത്തി​യ ക​രാ​ർ ക​മ്പ​നി​യെ ത​ന്നെയാ​ണ് ഇ​പ്പോ​ഴ​ത്തെ അ​ടി​യ​ന്തര പ്ര​വൃ​ത്തി​ക​ൾ ചെ​യ്യാ​ൻ എ​ൻഎ​ച്ച്എ​ഐ അ​ധി​കൃ​ത​ർ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

അ​ടു​ത്തദി​വ​സം ത​ന്നെ നി​ർ​മാ​ണ പ്ര​വൃത്തി​ക​ൾ ആ​രം​ഭി​ക്കാ​മെ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ക​രാ​ർക​മ്പ​നി പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ആ​ലീ​സ് ഷി​ബു, വൈ​സ് ചെ​യ​ർ​മാ​ൻ കെ.​വി.​ പോ​ൾ, സ്റ്റാ​ൻഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ആ​നി പോ​ൾ, ഒ.​എ​സ്. ച​ന്ദ്ര​ൻ, ജി​യോ കി​ഴ​ക്കും​ത​ല, ഷി​ഫ സ​ന്തോ​ഷ്, ലി​ജി ജോ​ജി, പാ​ർ​ലി​മെന്‍ററി പാ​ർ​ട്ടി ലീ​ഡ​ർ​മാ​രാ​യ ഷി​ബു വാ​ല​പ്പ​ൻ, ജി​ൽ ആ​ന്‍റ​ണി, കൗ​ൺ​സി​ല​ർ​മാ​രാ​യ വി​ൻ​സെന്‍റ് പാ​ണാ​ട്ട്പ​റ​മ്പി​ൽ, റീ​ന ഡേ​വീ​സ്, ജെ​സി റാ​ഫേ​ൽ, വി​നീ​ത ഷാ​ന്‍റോ, റെ​യ്സ​ൻ ആ​ലു​ക്ക, കെ.ബി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, നി​തി​ൻ പു​ല്ല​ൻ, വി.​ജെ. ജോ​ജി, കെ.​ബി. ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പം അ​ടി​പ്പാ​ത സ​ന്ദ​ർ​ശി​ച്ചു പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച് വി​ല​യി​രു​ത്തി.

District News

കോ​​ട്ട​​യ​​ത്തെ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് : ഉ​​ദ്യോ​​ഗ​​സ്ഥ സ​​മി​​തി​​യു​​ടെ പ​​രി​​ശോ​​ധ​​ന പൂ​​ര്‍​ത്തി​​യാ​​യി

കോ​​ട്ട​​യം: ന​​ഗ​​ര​​ത്തി​​ലെ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍​കു​​മാ​​ര്‍ മീ​​ണ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സ​​മി​​തി പ​​രി​​ശോ​​ധ​​ന പൂ​​ര്‍​ത്തീ​​ക​​രി​​ച്ചു. എം​​സി റോ​​ഡി​​ല്‍ കാ​​രി​​ത്താ​​സ് ജം​​ഗ്ഷ​​ന്‍, സം​​ക്രാ​​ന്തി, കു​​മാ​​ര​​ന​​ല്ലൂ​​ര്‍, ചൂ​​ട്ടു​​വേ​​ലി, എ​​സ്എ​​ച്ച് മൗ​​ണ്ട്, നാ​​ഗ​​മ്പ​​ടം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് സ​​മി​​തി ഇ​​ന്ന​​ലെ സ​​ന്ദ​​ര്‍​ശ​​നം ന​​ട​​ത്തി​​യ​​ത്.

തി​​രു​​വാ​​തു​​ക്ക​​ൽ, ഈ​​ര​​യി​​ല്‍​ക്ക​​ട​​വ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും സ​​ന്ദ​​ര്‍​ശ​​നം ന​​ട​​ത്തി.
ചി​​ങ്ങ​​വ​​നം മു​​ത​​ല്‍ പു​​ളി​​മൂ​​ട് ജം​​ഗ്ഷ​​ന്‍ വ​​രെ​​യു​​ള്ള ഭാ​​ഗ​​ങ്ങ​​ളി​​ലും ക​​ഞ്ഞി​​ക്കു​​ഴി​​യി​​ലും ക​​ഴി​​ഞ്ഞ നാ​​ലി​​നു പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യി​​രു​​ന്നു.

സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ചേ​​ര്‍​ന്ന യോ​​ഗ​​ത്തി​​ലെ തീ​​രു​​മാ​​ന​​പ്ര​​കാ​​ര​​മാ​​ണ് ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് എ. ​​ഷാ​​ഹു​​ല്‍ ഹ​​മീ​​ദും വി​​വി​​ധ വ​​കു​​പ്പു​​ക​​ളി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​രും ഉ​​ള്‍​പ്പെ​​ട്ട സം​​ഘ​​ത്തെ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് കൂ​​ടു​​ത​​ലു​​ള്ള സ്ഥ​​ല​​ങ്ങ​​ളി​​ല്‍ അ​​ടി​​യ​​ന്ത​​ര​​മാ​​യി ഏ​​ര്‍​പ്പെ​​ടു​​ത്താ​​വു​​ന്ന പു​​നഃ​ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ സാ​​ധ്യ​​ത പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തി​​നാ​​യി നി​​യോ​​ഗി​​ച്ച​​ത്.

ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ​​ന്‍ എം.​​പി. സ​​ന്തോ​​ഷ് കു​​മാ​​ർ, കോ​​ട്ട​​യം ആ​​ര്‍​ടി​​ഒ ഡി. ​​ജ​​യ​​രാ​​ജ്, പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പ് എ​​ന്‍​എ​​ച്ച് വി​​ഭാ​​ഗം എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് എ​​ന്‍​ജി​​നി​​യ​​ര്‍ ജോ​​ണ്‍ കെ​​ന്ന​​ത്ത്, പൊ​​തു​​മ​​രാ​​മ​​ത്ത് നി​​ര​​ത്ത് വി​​ഭാ​​ഗം എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് എ​​ന്‍​ജി​​നി​​യ​​ര്‍ ടി.​​എ​​സ്. ജ​​യ​​രാ​​ജ്, മെ​​യി​​ന്‍റ​​ന​​ന്‍​സ് വി​​ഭാ​​ഗം എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് എ​​ന്‍​ജി​​നി​​യ​​ര്‍ ടി.​​ആ​​ര്‍. ജീ​​ജ, അ​​സി​.​എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് എ​​ന്‍​ജി​​നി​​യ​​ര്‍​മാ​​യ കെ. ​​നാ​​യ​​ർ, വാ​​ട്ട​​ര്‍ അ​​ഥോ​​റി​​റ്റി എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് എ​​ന്‍​ജി​​നി​​യ​​ര്‍ അ​​നി​​ല്‍ രാ​​ജ്, ദേ​​ശീ​​യ​​പാ​​താ വി​​ഭാ​​ഗം അ​​സി. എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് എ​​ന്‍​ജി​​നി​​യ​​ര്‍ എ.​​എ​​സ്. സു​​ര എ​​ന്നി​​വ​​രും പ​​രി​​ശോ​​ധ​​നാ സ​​മി​​തി​​യി​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്നു. പ​​രി​​ശോ​​ധ​​ന​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള പ്രാ​​ഥ​​മി​​ക റി​​പ്പോ​​ര്‍​ട്ട് ഉ​​ട​​ന്‍ ത​​യാ​​റാ​​ക്കു​​മെ​​ന്ന് ജി​​ല്ലാ ക​​ള​​ക്ട​​ര്‍ അ​​റി​​യി​​ച്ചു.

District News

കൊ​ക്ക​യാ​ര്‍ എ​സ്റ്റേ​റ്റ് റോ​ഡി​ലെ‍ ഗ​താ​ഗ​ത ത​ട​സം നീ​ക്ക​ണം​

ഇ​ടു​ക്കി: കൊ​ക്ക​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ബോ​യ്‌​സ് എ​സ്റ്റേ​റ്റ് പ​രി​സ​ര​ത്തു​ള്ള റോ​ഡി​ല്‍ മ​ണ്ണ് കെ​ട്ടിക്കി​ട​ന്ന് ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​സ്റ്റീസ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ്. റോ​ഡി​ല്‍ മ​ണ്ണ് ഒ​ഴു​കി​യി​റ​ങ്ങു​ന്ന​ത് കാ​ര​ണം മേ​ലോ​രം, അ​ഴ​ങ്ങാ​ട് നി​വാ​സി​ക​ള്‍​ക്ക് യാ​ത്ര ദുഃ​സ​ഹ​മാ​ണെ​ന്ന് ആ​രോ​പി​ച്ച് സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്.

കൊ​ക്ക​യാ​ര്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യി​ല്‍നി​ന്നു ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് വാ​ങ്ങി. എ​സ്റ്റേ​റ്റി​ല്‍നി​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന മ​ണ്ണ് റോ​ഡി​ല്‍ കൂ​ടി​ക്കി​ട​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ബോ​യ്‌​സ് എ​സ്റ്റേ​റ്റ് മാ​നേ​ജ​ര്‍​ക്ക് നി​ര്‍​ദേശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് റോ​ഡ് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ മ​ണ്ണൊ​ലി​ച്ചു കി​ട​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​ഞ്ഞു.

പ​രാ​തി ആ​വ​ര്‍​ത്തി​ച്ചാ​ല്‍ കൊ​ക്ക​യാ​ര്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ല്‍​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ പ​രാ​തി​ക്കാ​ര​ന് നി​ര്‍​ദേ​ശം ന​ല്‍​കി. പ​രാ​തി​ക്കാ​ര​നെ​യും എ​സ്റ്റേ​റ്റ് മാ​നേ​ജ​രെയും കേ​ട്ടും സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി​യും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി നി​യ​മാ​നു​സൃ​തം ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ചു. മേ​ലോ​രം ആ​ൻഡ് അ​ഴ​ങ്ങാ​ട് റെ​സി​ഡ​ന്‍റ്​സ് അ​സോ​സി​യേ​ഷ​നുവേ​ണ്ടി സേ​ല​സ് ചെ​റി​യാ​ന്‍ സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

District News

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ 18 മു​ത​ൽ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണം

കാ​ഞ്ഞി​ര​പ്പ​ള്ളി: ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി​യി​ലെ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ള്‍ 18 മു​ത​ൽ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് പഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളും പോ​ലീ​സും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യിച്ചു.

ബ​സ് സ്റ്റോ​പ്പു​ക​ളി​ലെ മാ​റ്റ​ങ്ങ​ള​ട​ക്ക​മു​ള്ള ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത​യി​ലും കാ​ഞ്ഞി​ര​പ്പ​ള്ളി-​ത​മ്പ​ല​ക്കാ​ട് റോ​ഡി​ലും പാ​ര്‍​ക്കിം​ഗ് നി​യ​ന്ത്ര​ണ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തും. ടി​വി​എ​സ് റോ​ഡി​ല്‍ വ​ണ്‍​വേ സം​വി​ധാ​നം കൊ​ണ്ടു​വ​രും. ഗ​താ​ഗ​ത പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​നു മു​ന്പാ​യി ബോ​ര്‍​ഡു​ക​ളും മ​റ്റ് സി​ഗ്‌​ന​ല്‍ സം​വി​ധാ​ന​ങ്ങ​ളും സ്ഥാ​പി​ക്കു​മെ​ന്ന് ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ള്‍ അ​റി​യി​ച്ചു.

പു​തി​യ പ​രി​ഷ്കാ​രങ്ങൾ


കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ണി​ലെ റോ​ഡി​ന് ഇ​രു​വ​ശ​ത്തെ​യും അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ് നി​രോ​ധി​ക്കും.

കു​രി​ശു​ങ്ക​ൽ ജം​ഗ്ഷ​നി​ൽ കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ബ​സു​ക​ള്‍ കൃ​ത്യ​മാ​യി വെ​യ്റ്റിം​ഗ് ഷെ​ഡി​ന് മു​ന്പി​ൽ നി​ര്‍​ത്തു​ക. ബ​സ് ബേ, ​ബസ് സ്റ്റോ​പ്പ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കും.


കു​രി​ശു​ങ്ക​ൽ ജം​ഗ്ഷ​നി​ൽ മു​ണ്ട​ക്ക​യം ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ള്‍ കു​രി​ശു​ക​വ​ല പോ​സ്റ്റ്ഓ​ഫീ​സി​ന് മു​ന്‍​ഭാ​ഗ​ത്തെ ബ​സ് സ്റ്റോ​പ്പി​ല്‍​നി​ന്നു 30 മീ​റ്റ​ര്‍ മു​ന്നോ​ട്ടു മാ​റ്റി​നി​ര്‍​ത്ത​ണം. ഈ ​ഭാ​ഗ​ത്ത് ബ​സ് സ്റ്റോ​പ്പ് ബോ​ര്‍​ഡ് സ്ഥാ​പി​ക്കും.

കു​രി​ശു​ങ്ക​ൽ ജം​ഗ്ഷ​നി​ൽ വെ​യ്റ്റിം​ഗ് ഷെ​ഡി​ലെ അ​ന​ധി​കൃ​ത കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കും.

കു​രി​ശു​ങ്ക​ൽ ജം​ഗ്ഷ​നി​ൽ മ​ണി​മ​ല, ചേ​ന​പ്പാ​ടി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ബ​സു​ക​ള്‍ വ​ഴി​യി​ടം കെ​ട്ടി​ട​ത്തി​ന് മു​ന്പി​ലാ​യി നി​ര്‍​ത്തും. ഈ ​സ്ഥ​ല​ത്ത് ബ​സ് സ്റ്റോ​പ്പ് ബോ​ര്‍​ഡ് സ്ഥാ​പി​ക്കും.

ബ​സ് സ്റ്റാ​ന്‍​ഡി​നു​ള്ളി​ല്‍ ബ​സു​ക​ള്‍ കൂ​ടാ​തെ പ്രൈ​വ​റ്റ് വാ​ഹ​ന​ങ്ങ​ള്‍ സ​ഞ്ച​രി​ക്കു​ന്ന​തും പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തും നി​രോ​ധി​ക്കും.

രാ​വി​ലെ എ​ട്ടു​മു​ത​ല്‍ 10.30 വ​രെ​യും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ല്‍ 5.30 വ​രെ​യും കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ണ്‍ പ്ര​ദേ​ശ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ക​യ​റ്റി​റ​ക്ക് ജോ​ലി​ക​ള്‍ ഒ​ഴി​വാ​ക്ക​ണം.

ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പം ടി​വി​എ​സ് റോ​ഡി​ലേ​ക്ക് കെ​കെ റോ​ഡി​ല്‍​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ വ​ണ്‍​വേ ആ​യി മാ​ത്രം പ്ര​വേ​ശി​പ്പി​ക്കും.

ടി​വി​എ​സ് റോ​ഡി​ല്‍​നി​ന്നു കെ​കെ റോ​ഡി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ള്‍ പ്ര​വേ​ശി​ക്കാ​ൻ പാ​ടി​ല്ല.

പേ​ട്ട​ക്ക​വ​ല​യി​ല്‍ മു​ണ്ട​ക്ക​യം ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ള്‍ നി​ല​വി​ലു​ള്ള വെ​യ്റ്റിം​ഗ് ഷെ​ഡി​ന്‍റെ മു​ന്പി​ല്‍ നി​ന്ന് അ​മീ​ന്‍ ബേ​ക്ക​റി​യു​ടെ മു​ന്പി​ലാ​യി മാ​റ്റി നി​ര്‍​ത്ത​ണം. ഈ ​ഭാ​ഗ​ത്ത് ബ​സ് സ്റ്റോ​പ്പ് ബോ​ര്‍​ഡ് സ്ഥാ​പി​ക്കും.

കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട​ക്ക​വ​ല​യി​ല്‍ കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ള്‍ അ​ലീ​ന ഗി​ഫ്റ്റ് ഹൗ​സി​ന് മു​ന്‍​ഭാ​ഗ​ത്താ​യി നി​ര്‍​ത്ത​ണം. ഈ ​സ്ഥ​ല​ത്ത് ബ​സ് സ്റ്റോ​പ്പ് ബോ​ര്‍​ഡ് സ്ഥാ​പി​ക്കും.

നി​ല​വി​ലു​ള്ള ബ​സ് സ്റ്റോ​പ്പി​ല്‍ പു​തി​യ ബ​സ് സ്റ്റോ​പ്പ് 80 മീ​റ്റ​ര്‍ പി​ന്നി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ന്നു​വെ​ന്ന ബോ​ര്‍​ഡ് സ്ഥാ​പി​ക്കും.

കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട​ക്ക​വ​ല മു​ത​ല്‍ പൂ​ത​ക്കു​ഴി വ​രെ​യു​ള്ള റോ​ഡി​ലെ ആ​ക്രി, വ​ഴി​യോ​ര ക​ച്ച​വ​ടം മൂ​ല​മു​ള്ള ത​ട​സ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കും.

ഈ​രാ​റ്റു​പേ​ട്ട ഭാ​ഗ​ത്തു​നി​ന്നു കാ​ഞ്ഞി​ര​പ്പ​ള്ളി​ക്ക് വ​രു​ന്ന ബ​സു​ക​ള്‍ മു​ത്തൂ​റ്റ് ബാ​ങ്കി​ന് മു​ന്‍​ഭാ​ഗ​ത്താ​യി നി​ര്‍​ത്ത​ണം. ഈ ​ഭാ​ഗ​ത്ത് ബ​സ് സ്റ്റോ​പ്പ് ബോ​ര്‍​ഡ് സ്ഥാ​പി​ക്കും.

കാ​ഞ്ഞി​ര​പ്പ​ള്ളി-​ത​മ്പ​ല​ക്കാ​ട് റോ​ഡി​ന്‍റെ വ​ല​തു​വ​ശ​ത്ത് മാ​ത്ര​മേ പാ​ര്‍​ക്ക് ചെ​യ്യാ​ൻ പാ​ടു​ള്ളൂ.

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍​നി​ന്നു ത​മ്പ​ല​ക്കാ​ട്ടേ​ക്ക് പോ​കു​ന്ന ബ​സു​ക​ള്‍ പു​ത്ത​ന​ങ്ങാ​ടി ഭാ​ഗ​ത്ത് ജ​ന​ത ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് സ്റ്റോ​റി​ന്‍റെ എ​തി​ര്‍​വ​ശ​ത്താ​യി നി​ര്‍​ത്ത​ണം. ഇവി​ടെ ബ​സ് സ്റ്റോ​പ്പ് ബോ​ര്‍​ഡ് സ്ഥാ​പി​ക്കും.

ഇ​രു​പ​ത്താ​റാം​മൈ​ല്‍, പേ​ട്ട​ക്ക​വ​ല, പു​ത്ത​ന​ങ്ങാ​ടി, കു​രി​ശു​ക​വ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സി​സി കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കും.

കാ​ഞ്ഞി​ര​പ്പ​ള്ളി അ​ക്ക​ര​പ്പ​ള്ളി​യു​ടെ​പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടി​ല്‍​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​ന്‍റെ ഇ​ട​തു​വ​ശം കൂ​ടി മാ​ത്രം കെ​കെ റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്ക​ണം. വ​ല​തു​വ​ശ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ ഇ​ട​ത്തേ​ക്ക് ഇ​റ​ങ്ങി പേ​ട്ട​ക്ക​വ​ല​യി​ല്‍ യു ​ടേ​ണ്‍ എ​ടു​ത്തു പോ​കേ​ണ്ട​താ​ണ്.

കി​ഴ​ക്കു ഭാ​ഗ​ത്തു​നി​ന്നും ഈ​രാ​റ്റു​പേ​ട്ട ഭാ​ഗ​ത്തു​നി​ന്നും അ​ക്ക​ര​പ്പ​ള്ളി​യി​ലേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ ഈ​രാ​റ്റു​പേ​ട്ട റോ​ഡ് വ​ഴി അ​ക്ക​ര​പ്പ​ള്ളി​യി​ലേ​ക്ക് ക​യ​റു​ക.

പു​ല്‍​പ്പേ​ല്‍ ടെ​ക്‌​സ്റ്റൈ​ല്‍​സി​ന്‍റെ മു​ന്‍​വ​ശം മു​ത​ല്‍ ടി​വി​എ​സ് റോ​ഡ് വ​രെ​യു​ള്ള ഭാ​ഗ​ത്ത് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ 10 മി​നി​റ്റി​ല്‍ കൂ​ടു​ത​ല്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത് ശി​ക്ഷാ​ര്‍​ഹ​മാ​യി​രി​ക്കും.

കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ണി​ലെ ട്രാ​ഫി​ക്കി​ല്‍ വ​രു​ത്തു​ന്ന മാ​റ്റ​ങ്ങ​ള്‍ വ​ലി​യ ബോ​ര്‍​ഡി​ല്‍ നി​ര്‍​ദേ​ശ​ങ്ങ​ളാ​യി ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് ശ്ര​ദ്ധ കി​ട്ടു​ന്ന രീ​തി​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പിക്കും.

എ​ല്ലാ ബ​സ് സ്റ്റോ​പ്പു​ക​ളി​ലും അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ് ശി​ക്ഷാ​ര്‍​ഹം എ​ന്ന ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കും. ടൗ​ണി​ല്‍ പാ​ര്‍​ക്കിം​ഗ് ആ​ന്‍​ഡ് നോ ​പാ​ര്‍​ക്കിം​ഗ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കും.

കാ​ഞ്ഞി​ര​പ്പ​ള്ളി വ​ഴി ക​ട​ന്നു​പോ​കു​ന്ന എ​ല്ലാ പ്രൈ​വ​റ്റ് ബ​സ് ജീ​വ​ന​ക്കാ​ര്‍​ക്കും ഐ​ഡി കാ​ര്‍​ഡ് നി​ര്‍​ബ​ന്ധ​മാ​ക്കും.


പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ഞ്ച​ായ​ത്ത് പ്രസി​ഡ​ന്‍റ് സു​നി പ​ത്യാ​ല, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ല്‍ തേ​നം​മാ​ക്ക​ല്‍, എ​സ്എ​ച്ച്ഒ സി.​കെ. മ​നോ​ജ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കൊ​ച്ചു​റാ​ണി തോ​മ​സ്, മ​നോ​ജ് മാ​ത്യു, വാ​ര്‍​ഡം​ഗം ജോ​യി മു​ണ്ടാ​മ്പ​ള്ളി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ജം​ഗ്ഷ​നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ദു​രി​ത​മാ​കു​ന്നു

പാ​ലാ: ന​ഗ​ര​ത്തി​ലെ സി​വി​ൽ സ്റ്റേ​ഷ​ൻ ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ദു​രി​ത​മാ​കു​ന്നു. പാ​ലാ​യി​ലെ വാ​ഹ​ന​ത്തി​ര​ക്ക് കു​റ​യ്ക്കാ​ൻ നി​ര്‍​മി​ച്ച ബൈ​പാ​സി​ലൂ​ടെ ഇ​ട​ത​ട​വി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ള്‍ പാ​യു​മ്പോ​ഴാ​ണ് സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ജം​ഗ്ഷ​നി​ല്‍ കു​രു​ക്ക് പ​തി​വാ​കു​ന്ന​ത്.

ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ നാ​ല്‍​ക്ക​വ​ല​യി​ല്‍ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ന്‍ പോ​ലീ​സും പാ​ടു​പെ​ടു​ക​യാ​ണ്. ബൈ​പാ​സും പാ​ലാ-​കൂ​ത്താ​ട്ടു​കു​ളം റോ​ഡും സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ജം​ഗ്ഷ​നി​ല്‍ സം​ഗ​മി​ക്കു​ന്നി​ട​ത്താ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​തി​വാ​യി​രി​ക്കു​ന്ന​ത്. രാ​മ​പു​രം, വൈ​ക്കം, തൊ​ടു​പു​ഴ റോ​ഡു​ക​ളി​ൽ​നി​ന്നും ഇ​വി​ടേ​ക്ക് വാ​ഹ​ന​ങ്ങ​ള്‍ എ​ത്തു​ന്ന​തും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. തി​ര​ക്കു​ള്ള രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ഇ​വി​ടം ക​ട​ന്നു​പോ​കാ​ന്‍ വ​ള​രെ ബു​ദ്ധി​മു​ട്ടാ​ണ്.

ബൈ​പാ​സി​ല്‍​കൂ​ടി ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​മി​ത​വേ​ഗ​ത്തി​ലാ​ണ് സ​ഞ്ച​രി​ക്കു​ന്ന​തെ​ന്നും പ​രാ​തി​യു​ണ്ട്. ഇ​ത് അ​പ​ക​ട​ഭീ​ഷ​ണി ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. ഇ​വി​ടെ പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യം ഇ​ല്ലെ​ങ്കി​ല്‍ ഗ​താ​ഗ​തം നി​ല​യ്ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന​തോ​ടെ സ്ഥി​തി കൂ​ടു​ത​ല്‍ രൂ​ക്ഷ​മാ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​ന് അ​ധി​കൃ​ത​ര്‍ ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മു​യ​രു​ന്നു​ണ്ട്.

District News

ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം​കാ​ണ​ണ​മെ​ന്ന്

പു​ൽ​പ്പ​ള്ളി: കു​ടി​യേ​റ്റ മേ​ഖ​ല​യാ​യ പു​ൽ​പ്പ​ള്ളി ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന് ആ​വ​ശ്യം.

ടൗ​ണി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ ന​ട​പ്പാ​ത​യി​ൽ പോ​ലും പാ​ർ​ക്ക് ചെ​യ്യാ​ൻ തു​ട​ങ്ങി​യ​തോ​ടെ ടൗ​ണി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രാ​ണ് ബു​ദ്ധി​മു​ട്ടി​ലാ​യ​ത്. ടൗ​ണി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ ഇ​ട​മി​ല്ലാ​താ​യ​തോ​ടെ​യാ​ണ് പ​ല​രും വാ​ഹ​ന​ങ്ങ​ൾ ന​ട​പ്പാ​ത​യി​ൽ ക​യ​റ്റി​യി​ടു​ന്ന​ത്.

പ്ര​ധാ​ന പാ​ത​യി​ൽ ഇ​രു ഭാ​ഗ​ത്തും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തോ​ടെ ബ​സു​ക​ളും വ​ലി​യ വാ​ഹ​ന​ങ്ങ​ളും എ​ത്തു​ന്പോ​ൾ ഇ​ടം ന​ൽ​കാ​ൻ ക​ഴി​യാ​തെ വ​രു​ന്ന​ത് ഗ​താ​ഗ​ത​ക്കു​രു​ക്കി​നി​ട​യാ​ക്കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​മാ​യി ടൗ​ണി​ലെ​ത്തു​ന്ന​വ​ർ​ക്ക് അ​വ നി​ർ​ത്തി​യി​ടാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത പ്ര​ശ്ന​വും രൂ​ക്ഷ​മാ​ണ്. രാ​വി​ലെ വാ​ഹ​നം നി​ർ​ത്തി മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ പോ​യി വ​രു​ന്ന​വ​രും ഏ​റെ​യാ​ണ്.

ഇ​തും ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. പു​ൽ​പ്പ​ള്ളി​യി​ൽ ഉ​ട​ന​ടി ട്രാ​ഫി​ക് ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗം ചേ​ർ​ന്ന് ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​ക​ണ​മെ​ന്നും ആ​ന​പ്പാ​റ റോ​ഡ്, ചെ​റ്റ​പ്പാ​ലം റോ​ഡ്, മെ​യി​ൻ റോ​ഡ് എ​ന്നീ റൂ​ട്ടു​ക​ളി​ലാ​ണ് പ​ല​പ്പോ​ഴും ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​കു​ന്ന​ത്.

ഓ​ട്ടോ​ക​ളു​ടെ​യും ടാ​ക്സി​ക​ളു​ടെ​യും ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളു​ടെ​യും എ​ണ്ണ​വും കൂ​ടി ഇ​വ​യ്ക്കും നി​ർ​ത്തി​യി​ടാ​ൻ ഇ​ട​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ഓ​ട്ടോ, ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ സ്റ്റാ​ൻ​ഡു​ക​ളി​ൽ നി​ശ്ചി​ത എ​ണ്ണം മാ​ത്രം പാ​ർ​ക്ക് ചെ​യ്യു​ന്ന​തും ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണാ​ൻ സ​ഹാ​യി​ക്കും.

പു​ൽ​പ്പ​ള്ളി ടൗ​ണി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

District News

കൊട്ടിയൂർ വൈശാഖ മഹോത്സവം: ഭക്തജനത്തിരക്കേറി, ഗതാഗതക്കുരുക്ക് രൂക്ഷം

പ്രസിദ്ധമായ കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവം ഭക്തിനിർഭരമായി പുരോഗമിക്കുന്നു. ദിനംപ്രതി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ദർശനത്തിനായി ക്ഷേത്രത്തിലേക്ക് എത്തുന്നത്. രോഹിണി ആരാധന പോലുള്ള പ്രധാന പൂജകൾ നടന്നതോടെ തീർത്ഥാടകരുടെ എണ്ണം കുത്തനെ ഉയർന്നു.

വൻ ഭക്തജനത്തിരക്ക് കാരണം കൊട്ടിയൂർ മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. വാഹനങ്ങൾ മണിക്കൂറുകളോളം റോഡിൽ കുടുങ്ങിക്കിടന്നു. പാർക്കിംഗ് സൗകര്യങ്ങളുടെ അപര്യാപ്തതയും റോഡുകളുടെ വീതിക്കുറവും ഗതാഗത പ്രശ്നങ്ങൾ വർദ്ധിപ്പിച്ചു. ക്ഷേത്രത്തിലേക്കുള്ള വഴിയിൽ അധികൃതർ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ഭക്തർ ആവശ്യപ്പെടുന്നുണ്ട്.

പോലീസ്, വോളണ്ടിയർമാർ എന്നിവർ ഗതാഗതം നിയന്ത്രിക്കാനും ഭക്തർക്ക് ആവശ്യമായ സഹായങ്ങൾ നൽകാനും രംഗത്തുണ്ട്. അടുത്ത ദിവസങ്ങളിലും തിരക്ക് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് ക്ഷേത്രം ഭാരവാഹികളും പോലീസ് അധികൃതരും അറിയിച്ചു.

Latest News

Corehub Up